yuvakarshakan

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തും, കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. മികച്ച യുവ കർഷകനായ ജാഫർഖാനെ ആദരിച്ചും, ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ തൈ നട്ടും വി. ശശി എം.എൽ.എ കർഷകദിനം ഉദ്ഘാടനം ചെയ്തു. വിളംബര ഘോഷയാത്രയോടു കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ കാർഷിക മേഖലയെ പ്രാവീണം നേടിയ കർഷകരെ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ആദരിച്ചു.

പ്രസിഡന്റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. അജിത് കുമാർ,ഷെഹിൻ,കൃഷി ഓഫീസർ അലക്സ് അജി, പഞ്ചായത്ത് അംഗങ്ങളായ കെ. കരുണാകരൻ, ഖുറൈഷാ ബീവി, വി. അജികുമാർ,ബി.സി. അജയരാജ്, തോന്നയ്ക്കൽ രവി, ശ്രീചന്ദ്, മീന അനിൽ, എസ്. കവിത, ബിന്ദു ബാബു, എസ്. ജയ, ജുമൈല ബീവി, ബിനി, സെക്രട്ടറി വി. ജ്യോതിസ്, അസിസ്റ്റന്റ് സെക്രട്ടറി ജനീഷ്, ജൂനിയർ സൂപ്രണ്ട് ബൈജു, കൃഷി ഓഫീസ് ജീവനക്കാരായ ചന്ദ്രബാബു പിള്ള, സമീന, ലേഖ, ഗീതകുമാരി, സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ജഗന്നാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.