
കാട്ടാക്കട: പൂർവ സൈനിക് പരിഷത്ത് കാട്ടാക്കടയിൽ സ്വാതന്ത്ര്യദിനാഘോഷവും മധുര വിതരണവും നടത്തി. കാട്ടാക്കട ജംഗ്ഷനിൽ ഓണററി ക്യാപ്ടൻ വി.ചന്ദ്രൻ പതാക ഉയർത്തി.പ്രസിഡന്റ് രാജശേഖരൻ നായർ,സെക്രട്ടറി സുരേഷ് കുമാർ,രക്ഷാധികാരി ചന്ദ്രശേഖരൻ നായർ,സദാശിവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം 'സ്വാതന്ത്ര്യാമൃതം' എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കാട്ടാക്കട ടൗണിൽ ഫ്ലാഷ് മോബ്,ദേശീയ ഗാനാലാപനം,ദേശീയ പതാകയെ പ്രകീർത്തിക്കുന്ന പ്രത്യേകം തയാറാക്കിയ വീഡിയോ എന്നിവ അവതരിപ്പിച്ചു.മുൻ പ്രോഗ്രാം ഓഫീസർ ജോയ് ഓലത്താന്നി നേതൃത്വം നൽകി.
കുറ്റിച്ചൽ എസ്.ജി സ്പെഷ്യൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് സ്കൂൾ മാനേജർ എസ്.കെ.സി ചന്ദ്രൻ,പ്രിൻസിപ്പൽ തങ്കമണി,ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.