tvm-corporation

തിരുവനന്തപുരം:നഗരസഭയുടെ ആഭിമുഖ്യത്തിൽ ഐരാണിമുട്ടത്ത് സംഘടിപ്പിച്ച കർഷകദിനാഘോഷം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയിട്ടുള്ള ഐരാണിമുട്ടം കിള്ളിമുറ്റത്ത് നടന്ന ചടങ്ങിൽ കർഷകരെ ആദരിച്ചു.തുടർന്ന് അവ‌ർക്ക് ഓണക്കോടികളും വിതരണം ചെയ്തു. തിരുവനന്തപുരം നഗരസഭയും, കൃഷിഭവനും സംയുക്തമായി വിവിധയിനം പച്ചക്കറി കൃഷി, പുഷ്പ കൃഷി എന്നിവ ഇവിടെ നടത്തുന്നുണ്ട്. ഡെപ്യൂട്ടി മേയർ പി.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര. എൽ.എസ്, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ, കിളളിമുറ്റം കാർഷിക കർമ്മസേന പ്രസിഡന്റ് പി. സുരേഷ്,കൃഷി ഓഫീസർ ബിനുലാൽ,പി. ഹരീന്ദ്രനാഥ്, ഗിരിജ എസ്.എസ് എന്നിവർ പങ്കെടുത്തു.