
മുടപുരം: കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷ പരിപാടികൾ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്‌ഘാടനം ചെയ്തു. മികച്ച കർഷകരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് എൻ . വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ബാങ്ക് സമുച്ചയത്തിൽ നടന്ന കർഷക സമ്മേളനത്തിൽ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി മുഖ്യപ്രഭാഷണം നടത്തി. കവി കുന്നുംപുറം രാധാകൃഷ്ണൻ, കിഴുവിലം രാധാകൃഷ്ണൻ, എസ്.ബിജുകുമാർ, പഞ്ചായത്ത് അംഗം സലീന റഫീഖ്, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ഡോ. ശ്രീകുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ശശി, സെക്രട്ടറി പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.