ആര്യനാട്:കോൺഗ്രസ്‌ ആര്യനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ "ഗാന്ധിജി നമ്മുടെ വെളിച്ചം" എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചു.ഗാന്ധിപർക്കിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ജാവഹർ ബാലമഞ്ച് ദേശീയ പ്രസിഡന്റ്‌ ജി.ആർ.ഹരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ പുമൂട്ടിൽ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹൻ,ബ്ലോക്ക്‌ പ്രസിഡന്റ്‌ മലയടി പുഷ്പാംഗദൻ,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്.കെ.രാഹുൽ,കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.