തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ വിശദമായ ചർച്ച വേണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.60 വർഷമായി ഉണ്ടായിരുന്ന നിയമം ഇപ്പോഴാണ് നടപ്പാക്കാൻ പോകുന്നത്. അതിനാൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തേണ്ടി വരും.
എട്ടു മണിക്കൂറിന് ശേഷമുള്ള അധികഡ്യൂട്ടിക്ക് അധിക ബത്ത എന്ന നിർദ്ദേശം മാനേജ്മെന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ഓവർടൈമാണോ അധികബത്തയാണോ എന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്. ശമ്പളം അഞ്ചാം തീയതി കിട്ടണമെന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല.