anilal

തിരുവനന്തപുരം: ദക്ഷിണേന്ത്യ സഭയുടെ (സി.എസ്‌.ഐ) പാസ്​റ്ററൽ കൺസേൺസ് ഡയറക്ടറായി അനിലാൽ എം.ജോസ് ചുമതലയേ​റ്റു. സി.എസ്.ഐ സിനഡ് ആസ്ഥാനമായ ചെന്നൈയിൽ 3 വർഷത്തേക്കാണ് നിയമനം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 23 മഹായിടവകകളും ശ്രീലങ്കയിലെ ജാഫ്ന മഹായിടവകയും ഉൾപ്പെടുന്ന സി.എസ്‌.ഐയിലെ പതിനയ്യായിരത്തിലധികം ഇടവകകൾക്കുള്ള പൊതുവായ ആരാധനാക്രമം, അൽമനയ്ക്ക് എന്നിവ തയാറാക്കുക, പാസ്​റ്ററൽ മിനിസ്ട്രി മെച്ചപ്പെടുത്തുന്നതിനുള്ള രൂപരേഖ തയാറാക്കുക തുടങ്ങിയവയാണ് പാസ്​റ്ററൽ കൺസേൺസ് ഡിപ്പാർട്ട്‌മെന്റിന്റെ ദൗത്യം.
സി.എസ്‌.ഐ ദക്ഷിണ കേരള മഹായിടവകയിലെ കഴിവൂർ സഭാ ശുശ്രൂഷകനായിരുന്നു. മഹായിടവക ജയിൽ മിനിസ്ട്രി കോ ഓർഡിനേ​റ്റർ, മഹായിടവക എക്സിക്യൂട്ടീവ് കമ്മി​റ്റി അംഗം, കേരള യുണൈ​റ്റഡ് തിയോളജിക്കൽ സെമിനാരി കമ്മ്യൂണിക്കേഷൻസ് അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ​റ്റി.എസ്. ​റ്റീജ (അദ്ധ്യാപിക, ഇവാൻസ് എച്ച്.എസ്. പാറശാല) ഭാര്യയും എ.ആബിത് ലാൽ, എ.​റ്റി.അനീജ എന്നിവർ മക്കളുമാണ്.