തിരുവനന്തപുരം : റവന്യു ജില്ല ടി .ടി. ഐ , പി .പി. ടി .ടി ഐ കലോത്സവവും അദ്ധ്യാപക കലോത്സവവും 19, 23 തീയതികളിൽ മണക്കാട് ഗവൺമെന്റ് വി. എച്ച്.എസ്.എസ് ഫോർ ഗേൾസ് , മണക്കാട് ഗവൺമെന്റ് ടി.ടി.ഐ എന്നിവിടങ്ങളിൽ നടക്കും.19ന് രചനാ മത്സരങ്ങൾ നടക്കും.ഇതിനുളള സ്വാഗത സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരികളായി മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ആന്റണി രാജു , ശശി തരൂർ എം.പി, കോർപ്പറേഷൻ കൗൺസിലർ വിജയകുമാർ, സ്വാഗത സംഘം ചെയർ പേഴ്സണായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.