pvl

കാട്ടാക്കട:കർഷക ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകൾ,കൃഷി ഭവനുകൾ എന്നിവിടങ്ങളിൽ മികച്ച കർഷകരെ ആദരിച്ചു.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ നടന്ന കർഷകദിനാചരണ ചടങ്ങ് ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വിനോബാ നികേതൻ യു.പി സ്കൂളിൽ നടന്ന കർഷകദിനാചരണ ചടങ്ങിൽ മുതിർന്ന കർഷകനായ കടുക്കാക്കുന്ന് ചെല്ലയ്യനെ ഒരു മുറം പച്ചക്കറി നൽകി ഹെഡ്മിസ്ട്രസ് സജി ടീച്ചർ സ്വീകരിച്ചു.പി.ടി.എ പ്രസിഡന്റ് ബിനിതാ മോൾ പൊന്നാട അണിയിച്ചു.പരമ്പരാഗത കാർഷിക തൊപ്പി വാർഡ് മെമ്പർ ലിജു സമ്മാനിച്ചു.തൊളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ്,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടു മുക്ക് അൻസാർ,ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിജു,പി.ടി.എ പ്രിസിഡന്റ് ബിനിതാ മോൾ,ഹെഡ്മിസ്ട്രസ് സജി എന്നിവർ പങ്കെടുത്തു.വെള്ളനാട് ശങ്കരമുഖം എൽ.പി സ്കൂളിൽ കർഷകദിനത്തോടനുബന്ധിച്ച് കർഷകനായ കുരിശുമുത്തനെ പൊന്നാട അണിയിച്ച് ആദരിച്ചു.വാർഡ് മെമ്പർ സന്തോഷ് കുമാർ,പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത്,എച്ച്.എം.മിനു,സീനിയർ അദ്ധ്യാപകൻ രാജീവ്,അദ്ധ്യാപിക മിത്ര.എസ്.നായർ എന്നിവർ സംസാരിച്ചു.മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ നടന്ന കർഷകദിനാഘോഷം ഇന്ത്യൻ ഓവർസീസ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് മാനേജർ ശ്രീനിവാസ പൈ ഉദ്ഘാടനം ചെയ്തു.കെ.വി.കെ ചെയർപേഴ്സൺ സേതു വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലയിലെ മികച്ച കൂൺ കർഷകരെ ചടങ്ങിൽ ആദരിച്ചു.സ്വയം സംരംഭകത്വത്തിൽ വിജയം കൈവരിച്ച കെ.ആർ ജയപ്രകാശൻ പിള്ള,വിനു.ഡി,ബിജു.ആർ എന്നിവരെ സേതു വിശ്വനാഥൻ ആദരിച്ചു.കൃഷി വിജ്ഞാന കേന്ദ്രം കർഷകർക്ക് ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ച് സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ.ബിനു ജോൺ സാം വിശദീകരിച്ചു.സസ്യ സംരക്ഷണ വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ബിന്ദു.ആർ.മാത്യൂസ്,സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജി.ചിത്ര തുടങ്ങിയവർ സംസാരിച്ചു.കാട്ടാക്കട കൃഷിഭവനിൽ നടന്ന കർഷക ദിനാചരണ പരിപാടി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ മുഖ്യാതിഥിയായി.കൃഷി ഓഫീസർ അദ്രിക,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതകുമാരി,പഞ്ചായത്തംഗങ്ങളായ ചാണിചന്ദ്രിക,എസ്.വിജയകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം സരളടീച്ചർ,വി.ജെ.സുനിത,ശ്രീക്കുട്ടി സതീഷ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വ്യാപാര രംഗത്തുനിന്നും സംയോജിത കൃഷിയിലേയ്ക്ക് വന്ന നവോദയകൃഷ്ണൻ കുട്ടിയെ ആദരിച്ചു.