തിരുവനന്തപുരം:'പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര'യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ.വിവിധ ദേവസ്വങ്ങളും പള്ളിയോട സേവാ സമിതികളും സംയുക്തമായാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ' എന്ന ടാഗ് ലൈനിൽ യാത്ര സംഘടിപ്പിക്കുന്നത്.ആറന്മുള സദ്യ കഴിക്കാനുളള അവസരവും യാത്രയുടെ ഭാഗമായിയുണ്ട്.

പള്ളിയോട സേവാ സംഘങ്ങളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 4 മുതൽ ആരംഭിച്ച വള്ളസദ്യ ഒക്ടോബർ 9 വരെ തുടരും.ചടങ്ങുകൾ കാണുന്നതിനും,കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാം.പ്രസിദ്ധമായ ആറന്മുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനുമുളള സൗകര്യവും ഉണ്ടാകും.ഇ മെയിൽ btc.ksrtc@kerala.gov.in