കൊല്ലം: തെക്കൻ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോം സൂപ്പർമാർക്കറ്റ് കൂടി ഉൾപ്പെടുത്തി രശ്മി ഹൈപ്പർമാർട്ടെന്ന പേരിൽ ജനങ്ങളുടെ മുന്നിലേക്കെത്തുന്നു.

ആഗസ്റ്റ് 21ന് രാവിലെ 10ന് കരുനാഗപ്പള്ളി പുതിയകാവ് ഷെയിഖ് മസ്ജിദിന് സമീപം പുതുമണ്ണേൽ ബിൽഡിംഗിലും ആഗസ്റ്റ് 27ന് രാവിലെ 10.30ന് ആറ്റിങ്ങൽ ആലംകോടിന് സമീപം പുളിമൂട് ജംഗ്ഷനിലെ ദളപതി ടവറിലുമാണ് ഹൈപ്പർമാർട്ടുകളുടെ ഉദ്ഘാടനം.
25​ാം വാർഷികത്തിന്റെ ഭാഗമായി ഒരു വീട്ടിലേയ്ക്ക് വേണ്ടതെല്ലാം ഒരുകുടക്കീഴിലെന്ന ആശയമാണ് രശ്മി ഹാപ്പി ഹോം നടപ്പാക്കുന്നത്. സൂപ്പർ മാർക്കറ്റ്, ഹോം അപ്ലയൻസസ്, ഫർണിച്ചർ, മൊബൈൽ ഫോൺ ആൻഡ് ലാപ്‌ടോപ്പ്, സ്റ്റീൽ ഐറ്റംസ് ആൻഡ് ക്രോക്കറി, തയ്യൽ മെഷീൻ, ഫിറ്റ്‌നസ് എക്യുപ്‌മെന്റ്‌സ്, ഇൻവെർട്ടർ ആൻഡ് ബാറ്ററി, ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയെല്ലാം ഉൾപ്പെടുത്തി ഏറ്റവും നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന സമയം ഷോറൂമിൽ സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 51 പേർക്ക് ഒരു പവൻ, അര പവൻ, കാൽ പവൻ എന്നിങ്ങനെ സ്വർണ നാണയങ്ങൾ, മൊബൈൽ ഫോൺ, ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീൻ തുടങ്ങിയ സമ്മാനങ്ങളും നൽകും.

ഓണക്കാലത്ത് കമ്പനി ഓഫറുകൾക്ക് പുറമെ രശ്മി ഹാപ്പി ഹോമിന്റെ ഒരുകോടി രൂപയുടെ സമ്മാന പദ്ധതിയിൽ നാല് ആൾട്ടോ കാറുകൾ, നാല് സ്‌കൂട്ടറുകൾ, വിദേശയാത്ര, സ്വർണ നാണയങ്ങൾ, ഗൃഹോപകരണങ്ങൾ, ക്യാഷ്ബാക്ക് തുടങ്ങിയവയും ലഭ്യമാണ്. ഓരോ 1000 രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ ലഭിക്കും. ഗൃഹോപകരണങ്ങൾക്ക് 3 വർഷം മുതൽ 10 വർഷം വരെയാണ് വാറന്റി. സ്‌പോട്ട് ഫിനാൻസ് സൗകര്യത്തിന് പ്രത്യേക കൗണ്ടറുകളുമുണ്ട്. ഹോം ഡെലിവറി, 24 മണിക്കൂർ പ്രവർത്തന സമയത്തിനുള്ളിൽ ഇൻസ്റ്റലേഷൻ ആൻഡ് ഡെമോ എന്നിവയും ഒരുക്കിയിട്ടുണ്ട്.