
നെടുമങ്ങാട് : മദ്യപിച്ച് വെള്ളരിക്കോണം ജംഗ്ഷനിൽ ബഹളമുണ്ടാക്കിയത് വിലക്കിയ ആളെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച ആനാട് വെള്ളരിക്കോണം തടത്തരികത്ത് വീട്ടിൽ ചുണ്ടൻലാലു എന്നു വിളിക്കുന്ന ലാലു (40) വിനെ നെടുമങ്ങാട് പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, എസ്.ഐ മാരായ സൂര്യ, റോജേ മോൻ, പ്രസാദ ചന്ദ്രൻ ,എസ്.സി.പി.ഒ ബിജു.ആർ, ബിജു.സി, സി.പി.ഒ ഷാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.