
പൂവാർ:കരുംകുളം കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബർഗുമെൻ അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യൻ ആർമിയിൽ 38 വർഷം സേവനം അനുഷ്ഠിച്ച പുല്ലുവിള സ്വദേശി റിട്ട.മേജർ എസ്.കസ്പർന് കെ.ആൻസലൻ ദേശീയപതാക കൈമാറി.വൈസ് പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി ജയരാജ് ജയഗിരി,ട്രഷറർ കെ.ഹരികുമാർ,വിനോദ് ലേ ഔട്ട്,എസ്.സുനിൽ പ്രസാദ്,കെ.സതീഷ് കുമാർ,വി.പുരുഷോത്തമൻ നായർ,ജസ്റ്റിൻ ജോസ്,പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.