iscon

തിരുവനന്തപുരം:ഇസ്‌കോൺ സ്ഥാപകൻ ശ്രീല പ്രഭുപാദയുടെ ജീവചരിത്രമായ സിംഗ്,ഡാൻസ് ആൻഡ് പ്രേ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും ചേർന്ന് പ്രകാശനം ചെയ്തു. വിൽബർ അവാർഡ് ജേതാവായ എഴുത്തുകാരൻ ഡോ.ഹിന്ദോൾ സെൻഗുപ്തയാണ് പുസ്തകം രചിച്ചത്. ഇസ്‌കോൺ ബാംഗ്ലൂർ പ്രസിഡന്റും അക്ഷയ പാത്ര ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീമധു പണ്ഡിറ്റ് ദാസ, ഇസ്‌കോൺ ബാംഗ്ലൂർ സീനിയർ വൈസ് പ്രസിഡന്റും അക്ഷയപാത്ര വൈസ് ചെയർമാനുമായ ശ്രീചഞ്ചലപതി ദാസ, എഴുത്തുകാരൻ ഹിന്ദോൾ സെൻഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.