
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശപ്രകാരം എസ്.എൻ.ഡി.പി യോഗം കുന്നത്തുകാൽ ശാഖയിൽ പതാക ദിനം ആചരിച്ചു. ശാഖയുടെ ഉടമസ്ഥതയിൽ കുന്നത്തുകാൽ ജംഗ്ഷനിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ നടന്ന ഐശ്വര്യ പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് പതാക ദിനാചരണം നടന്നത്. ശാഖാ ചെയർമാൻ എം. വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ ശാഖാ കൺവീനർ കുന്നത്തുകാൽ മണികണ്ഠൻ പതാക ഉയർത്തി. ശാഖാ വൈസ് ചെയർമാൻ ഗോപിനാഥ് അരമനശ്ശേരി, ജോയിന്റ് കൺവീനർ രാജേഷ് ചെമ്പകശേരി, ഭാരവാഹികളായ വി.സുബാഷ്, സുകു, ശശീന്ദ്രൻ കുങ്കുമശേരി, എൻ.എസ്. ധനകുമാർ, എൻ. നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.