1

തിരുവനന്തപുരം:പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ. ജെ.ജോർജ്ജ് ഫ്രാൻസിസിനെ കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.അനുസ്മരണ യോഗം സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ടി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ അനിൽ തമ്പി അദ്ധ്യക്ഷത വഹിച്ചു. കേരള പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ.രാജൻ മുഖ്യ പ്രഭാഷണവും ടി.രാജു അനുസ്മരണ പ്രമേയവും നടത്തി.സി. സുദർശനൻ,എം. ഷാജഹാൻ, എ.എം ഇസ്മായിൽ, എം.ജെ ജോർജ്‌, എൽ.സുരേന്ദ്രൻ, സി.പുഷ്കരൻ, ഷറഫുദീൻ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ തങ്കരാജിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച 1.75ലക്ഷം രൂപ മകൾക്ക് കൈമാറി.