1

വിഴിഞ്ഞം: കാക്കാമൂല - കാരിക്കുഴി റോഡ് പണി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് പൗരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കാക്കാമൂല ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തും. 2020 -21ൽ ആരംഭിച്ച റോഡ് പണി സ്തംഭിച്ച നിലയിലാണ്. 2 കിലോമീറ്റർ ദൂരം മെറ്റൽ പാകിയിട്ടിരിക്കുകയാണ്. മെറ്റലുകൾ ഇളകി കാൽനടയും വാഹനവും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. 2 കോടി രൂപ വകയിരുത്തിയ പദ്ധതി കരാറുകാരന്റെ അനാസ്ഥ മൂലം മുടങ്ങിയെന്നും കാണിച്ച് പൗരസമിതി അധികൃതർക്ക് പരാതി നൽകി. സ്കൂൾ വാഹനങ്ങൾ എത്താത്തതിനാൽ വിദ്യാർത്ഥികൾക്ക് സമയത്തിന് സ്കൂളിൽ എത്താൻ കഴിയുന്നില്ലെന്നും പാടശേഖരങ്ങളിൽ നിന്ന് പച്ചക്കറികൾ കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും പൗരസമിതി ഭാരാവാഹി കെ. ജയനൻ പറഞ്ഞു. നടപടിയായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.