തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച കോളേജുകൾക്ക് ലഭിക്കുന്ന നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിന് ലഭിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം, മികച്ച വിജയശതമാനം, അദ്ധ്യാപകരുടെയും കോഴ്സുകളുടെയും ഗുണമേന്മ, തൊഴിൽലഭ്യത എന്നിവ പരിഗണിച്ചാണ് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. കോളേജിലെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വകുപ്പുകൾക്കാണ് നിലവിലുണ്ടായിരുന്ന എൻ.ബി.എ അക്രഡിറ്റേഷൻ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകിയത്. കൂടാതെ യു.കെ ആസ്ഥാനമായുള്ള ബർമ്മിംഗ്ഹാംസിറ്റി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരു റ്റ്വിന്നിംഗ്‌ പ്രോഗ്രാമിനുള്ള ധാരണാപത്രവും കോളേജ് ഒപ്പുവച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ ബർമിംഗ്ഹാംസിറ്റി യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള അവസരം ലഭിക്കും.