chenkal-temple

പാറശാല:മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം സമാപിച്ചു.ഒരു മാസത്തെ രാമായണ മാസാചരണത്തിന്റെ സമാപനം ഹിന്ദു ഐക്യവേദി പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.രാമായണം ഒരു സാധാരണ ഗ്രന്ഥമല്ലെന്നും ലോക ജനത സൂക്ഷിച്ച് വയ്‌ക്കേണ്ടതും വ്യക്തി ജീവിതത്തിൽ പകർത്തേണ്ടതുമായ കാര്യങ്ങളാണ് പ്രതിപാദിക്കുന്നതെന്നും തില്ലങ്കേരി പറഞ്ഞു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.മേൽശാന്തി കുമാർ മഹേശ്വരം,ഉപദേശക സമിതി അംഗം വി.കെ.ഹരികുമാർ എന്നിവർ പങ്കെടുത്തു.