arif-mohammad-khan

തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളുടെ കോപ്പിയടി പരിശോധനാ ഫലം കിട്ടിയാൽ രണ്ടു ദിവസത്തിനകം പ്രിയാ വർഗ്ഗീസിനെ അസോ.പ്രൊഫസറായി നിയമിക്കുമെന്ന് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞത് ഇന്നലെ രാവിലെ. വൈകിട്ട് ആറോടെ മാദ്ധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, 'അര മണിക്കൂർ കാത്തിരിക്കൂ, നടപടി വരും'.

ഈ വാക്കുകളോടെ ഗവർണറുടെ നടപടിയെന്താവുമെന്ന ആകാംക്ഷയായിരുന്നു . ഗവർണർ ഡൽഹിയിലേക്കുള്ള വിമാനം കയറിയതിന് പിന്നാലെ, വൈകിട്ട് ഏഴിന് രാജ്ഭവനിൽ നിന്ന് നിയമന നടപടികൾ സ്റ്റേ ചെയ്തതായി വാർത്താക്കുറിപ്പിറക്കി. ചാൻസലറുടെ അധികാരമുപയോഗിച്ച് നിയമന നടപടികൾ മരവിപ്പിക്കുന്നുവെന്നാണ് അതിലുണ്ടായിരുന്നത്. താൻ ചാൻസലറായിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതവും,ചട്ടലംഘനങ്ങളും അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു.

സർവകലാശാലകളുടെ തലവനായ ചാൻസലർക്ക് അടിയന്തര ഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്പെൻഡ് ചെയ്യാനും, പിരിച്ചു വിടാനും അധികാരമുണ്ട്. പെരുമാറ്റ ദൂഷ്യമോ, അഴിമതിയോ, കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാം. സർവകലാശാലകളുടെ സ്വയംഭരണവും വിശ്വാസ്യതയും അംഗീകാരവും ഉറപ്പാക്കാനാണ് ഈ അധികാരങ്ങൾ. ചാൻസലറുടെ വാക്കാലുള്ള നിർദ്ദേശം പോലും അനുസരിക്കാൻ വി.സി ബാദ്ധ്യസ്ഥനാണ്. തന്നെ ഇരുട്ടിൽ നിറുത്തി കണ്ണൂർ സർവകലാശാല തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുകയാണെന്നാണ് ഗവർണർ പറഞ്ഞത്.

 ഗ​വ​ർ​ണ​റു​ടെ നോ​ട്ടീ​സ് ​കി​ട്ടി: ക​ണ്ണൂ​ർ​ ​വി.​സി

​ഇ​ന്റ​ർ​വ്യൂ​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​റാ​ങ്ക് ​പ​ട്ടി​ക​ ​പ്ര​കാ​രം​ ​പ്രി​യ​ ​വ​ർ​ഗീ​സി​നെ​ ​മ​ല​യാ​ള​ ​വി​ഭാ​ഗം​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്റ്റേ​ ​ചെ​യ്തു​കൊ​ണ്ടു​ള്ള​ ​ഗ​വ​ർ​ണ​റു​ടെ​ ​നോ​ട്ടീ​സ് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​കി​ട്ടി​യെ​ന്നും​ ​അ​ത് ​കോ​ട​തി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യു​മെ​ന്നും​ ​ക​ണ്ണൂ​ർ​ ​വി.​സി.​ഗോ​പി​നാ​ഥ് ​ര​വീ​ന്ദ്ര​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
1996​ലെ​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ച​ട്ടം​ ​സെ​ക്ഷ​ൻ​ ​ഏ​ഴി​ൽ​ ​മൂ​ന്ന് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ​ർ​ ​ന​ട​പ​ടി​യെ​ടു​ത്ത​ത്.​ ​രാ​ജ്ഭ​വ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​യ​ച്ച​ ​നോ​ട്ടീ​സ് ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ 6.26​ന് ​ല​ഭി​ച്ചു.​ ​തി​ങ്ക​ളാ​ഴ്ച​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കും.
നി​യ​മ​ന​ത്തി​ൽ​ ​ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നും​ ​നി​യ​മ​ന​വു​മാ​യി​ ​മു​ൻ​പോ​ട്ടു​പോ​കു​മെ​ന്നും​ ​വി.​സി​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​ഗ​വ​ർ​ണ​ർ​ ​ത​നി​ക്കെ​തി​രെ​ ​പ​ര​സ്യ​മാ​യി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​എ​ഴു​തി​ ​ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കാ​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​സ്വ​ജ​ന​ ​പ​ക്ഷ​പാ​തം,​ ​നി​യ​മ​ലം​ഘ​നം,​ ​ക്ര​മ​ക്കേ​ട് ​എ​ന്നിവ
ന​ട​ന്ന​താ​യി​ ​ബോ​ദ്ധ്യ​പ്പെ​ട്ടെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​വ്യ​ക്ത​മാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​പ്രി​യ​ ​വ​ർ​ഗീ​സി​നെ​ ​നി​യ​മി​ക്കു​മെ​ന്ന് ​വി.​സി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​അ​താ​ണ് ​ഒ​ടു​വിൽഗ​വ​ർ​ണ​റു​ടെ​ ​സ്റ്റേ​യി​ൽ​ ​ക​ലാ​ശി​ച്ച​ത്.