
തിരുവനന്തപുരം:പി.വിജയൻ ഐ.പി.എസിനെ തീവ്രവാദ വിരുദ്ധസേനയുടെ എക്‌സ് കേഡർ ഐ.ജിയായി നിയമിച്ചു.പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സ് വിഭാഗം ഐ.ജിയ്‌ക്ക് തത്തുല്യമായ തസ്‌തികയാണിത്.ഒരു വർഷത്തേയ്‌ക്കാണ് നിയമനം.കേരള ബുക്ക് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയുടെ അധികചുമതലയ്‌ക്ക് പുറമെയാണിത്.
വനിതാസെൽ എസ്.പിയായ ഡി.ശില്‌പയെ തിരുവനന്തപുരം റൂറൽ എസ്.പിയായും നിയമിച്ചു.