തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് വലിയവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ സ്വാതന്ത്ര്യസമരസേനാനി കുടുംബാംഗങ്ങളെയും കലാ,സാഹിത്യ രചനാ, സിനിമാ പ്രതിഭകൾ,കർഷകർ,ക്ഷീരകർഷകർ എന്നിവരെ ആദരിക്കുന്നതിനായി സാംസ്കാരിക സായാഹ്ന സദസ് സംഘടിപ്പിച്ചു. സദസ് കോൺഗ്രസ് നേതാവ് അഡ്വ വീണ എസ്. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി. നൂറുദീൻ അദ്ധ്യക്ഷത വഹിച്ചു.
ജി.ശ്രീകുമാർ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, ഡോ ടി. വിജയലക്ഷ്മി, ഗിന്നസ് ഹരീന്ദ്രൻ, ഫാഷൻ ഡിസൈനർ ഗിന്നസ് നീതു വിശാഖ്, ഹ്രസ്വഫിലിം സംവിധായകൻ സംബ്രാജ് നായർ, വലിയവിള പ്രതിഭ പുരസ്കാര ജേതാവ് പ്രിൻസി കെ. സെബാസ്റ്റ്യൻ, എസ്.നായർ, വി. അനിൽകുമാർ, കെ.പി. ശ്രീദേവി എന്നിവർ പങ്കെടുത്തു.