karshika-dinam

പാറശാല:പാറശാല കൃഷി ഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം സി.കെ.ഹരീന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.പാറശാല ജയമഹേഷ് കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ മുഖ്യാതിഥിതിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ, പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജി.ശ്രീധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വീണ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ, ഗ്രാമ പഞ്ചായാത്ത് അംഗങ്ങളായ എം.സുനിൽ, ബി.അനിത, എസ്.ക്രിസ്തുരാജ്, വിനയ് നാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ്, നിർമ്മലകുമാരി,സബൂറ ബീവി, സുകുമാരി രാഘവൻ നാടാർ, ശശിധരൻ നായർ, കൃഷി അസിസ്റ്റന്റ് ശ്രീജു, മുരുകൻ തുടങ്ങിയവർ സംസാരിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.റ്റി.അനിതാ റാണി സ്വാഗതവും കൃഷി ആഫീസർ എസ്.എൽ.ലീന നന്ദിയും പറഞ്ഞു