
കിളിമാനൂർ:നഗരൂർ ഗ്രാമപഞ്ചായത്തിലെ കർഷകദിനാചരണം കിളിമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അദ്ധ്യക്ഷത വഹിച്ചു.ഒ.എസ്.അംബിക എം.എൽ.എ കർഷകരെ ആദരിച്ചു.പഞ്ചായത്തിലെ മുതിർന്ന കർഷകരായ പേരൂർ പാടശേഖരത്തിലെ വാസുദേവക്കുറുപ്പ്, നന്ദായ്‌വനം സ്വദേശി ശ്രീധരൻ നായർ എന്നിവരെ പൊന്നാടയണിയിച്ചു. പഞ്ചായത്തിലെ കുട്ടിക്കർഷകനായ നെടുമ്പറമ്പ് ഹൈസ്‌കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി ആദിത്യനെ ചടങ്ങിൽ അനുമോദിച്ചു.ഫലവൃക്ഷതൈകളുടെ വിതരണവും നടന്നു.നഗരൂർ കൃഷി ഒഫീസർ എസ്. റോഷ്‌ന സ്വാഗതം പറഞ്ഞു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, എ. ഇബ്രാഹിം കുട്ടി, വാർഡ് മെമ്പർമാർ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.