
വാമനപുരം : കർഷക ദിനത്തോടനുബന്ധിച്ച് വാമനപുരം സർവിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക അവാർഡ് വിതരണവും കർഷക സെമിനാറും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു. വാമനപുരം റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് രാജീവ്.പി.നായർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഈട്ടിമൂട് മോഹനൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ബിൻഷാ.ബി.ഷറഫ് കർഷകരെ ആദരിച്ചു.ബ്ലോക്ക് അംഗം ശ്രീലാൽ,വാർഡംഗം ബിനിതാ കുമാരി,നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാർ എസ്.സുരേഷ്, കൃഷി ഓഫീസർ അംല ശശിധരൻ എന്നിവർ സംസാരിച്ചു.