
നാഗർകോവിൽ: മദ്യലഹരിയിൽ സുഹൃത്തിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കന്യാകുമാരി, കൊട്ടാരം, അച്ചൻകുളം സ്വദേശി രാമകൃഷ്ണന്റെ മകൻ സുരേഷ് രാജ (22)യാണ് ,സെന്തിൽ കുമാറിന്റെ മകൻ സാംസൺ മനോ (19)യുടെ അടിയേറ്റ് മരിച്ചത്. ഇയാളെ അറസ്റ്രുചെയ്തു.
സുഹൃത്തുക്കളായ സുരേഷ് രാജയും സാംസൺ മനോയും കൂലിപ്പണിക്കാരാണ്.മദ്യപാനികളും. മദ്യപിച്ച ശേഷം തമ്മിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ സുരേഷ് രാജ ,അരിവാൾ കൊണ്ട് വീട്ടുകാരെ വെട്ടാൻ ശ്രമിച്ചു. ഭയന്ന് വീട്ടുകാർ പുറത്തേക്ക് ഓടിയൊളിച്ചു. തുടർന്ന് അരിവാളുമായി സുരേഷ് രാജ ,സാംസൺ മനോയുടെ വീട്ടിലെത്തി അയാളെ വെട്ടാൻ ശ്രമിച്ചു. നേരത്തേ ഇരുവരും ഏറ്രുമുട്ടിയിരുന്നു. പേടിച്ച് മനോ വീടിന്റെ പുറത്തേക്ക് ഓടി. ഓട്ടത്തിനിടയിൽ സുരേഷ് രാജ കാൽതട്ടി വീണു. താൻ കൊല്ലപ്പെടുമെന്ന് ഭടന്ന സാംസൺ മനോ, അടുത്തുകിടന്ന കമ്പികൊണ്ട് സുരേഷ് രാജയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സുരേഷ് രാജ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.