കിളിമാനൂർ : ഇരുന്നൂട്ടി മീൻമുട്ടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ അഷ്ഠ ബന്ധ നവീകരണ കലശം 22 മുതൽ 24 വരെ നടക്കും. 22ന് രാവിലെ 6.30 ന് ഗണപതി ഹോമം,തുടർന്ന് ആചാര്യ വരണം , പദേവത പൂജ, വിഘ്നേശ്വര പൂജ ,പശുദാന പുണ്യാഹം,പ്രസാദ ശുദ്ധിക്രിയകൾ.23ന് രാവിലെ 6.30ന് ഗണപതി ഹോമം തുടർന്ന് ബിംബശുദ്ധ ക്രിയകൾ, അനുജ്ഞാന കലശം വൈകിട്ട് 6.30ന് ഭഗവതി സേവ,സഹസ്ര നാമജപം,വാസ്തുബലി,24ന് രാവിലെ 6.30ന് മഹാ ഗണപതി ഹോമം,ബ്രഹ്മ കലശ പൂജ,പഞ്ചവിംശതി കലശപൂജ,11ന് അഷ്ഠ ബന്ധം ചാർത്തി കലശാഭിഷേകം,12.30ന് മഹാ അന്നദാനം.