
കിളിമാനൂർ : പഴയകുന്നുമ്മൽ പഞ്ചായത്തിലെ കർഷക ദിനാചരണം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ബീന അശോക് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി മികച്ച കർഷകരെ ആദരിച്ചു.പഴയ കുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സുദർശനൻ,ഭൂപണയ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് എം. ഷാജഹാൻ,വൈസ് പ്രസിഡന്റ് എസ്.വി ഷീബ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജി.എൽ. അജീഷ്,എസ്.സിബി,എസ്.ദീപ,ബ്ലോക്ക് അംഗങ്ങളായ എ.ഷീല,എൻ.സരളമ്മ, പഞ്ചായത്തംഗങ്ങളായ എൻ.സലിൽ,ഷീജ സുബൈർ,ശ്രീലത ടീച്ചർ,ഗിരിജ കുമാരി,സുമ സുനിൽ,രതി പ്രസാദ്, സുമ, ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.അനിൽ കുമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യംകുമാരൻ എന്നിവർ പങ്കെടുത്തു.