p-m-raveendranath

വർക്കല: ആദ്യകാല ഗ്രന്ഥശാല പ്രവർത്തകൻ വർക്കല പുത്തൻചന്ത പ്ലാവിള ലക്ഷ്മിനിവാസിൽ പി.എം.രവീന്ദ്രനാഥ് (തമ്പിസാർ, 83) നിര്യാതനായി. നെടുങ്ങണ്ട എസ്.എൻ.വി എച്ച്.എസ്.എസിലെ അദ്ധ്യാപകനായിരുന്നു. ദീർഘകാലം പുത്തൻചന്ത ദേശാഭിവർദ്ധിനി ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്ന തമ്പിസാർ സാംസ്കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: കനക (റിട്ട.അദ്ധ്യാപിക, വർക്കല ഗവ. മോഡൽ എച്ച്.എസ്.എസ്). മക്കൾ: റോയി ആർ .നാഥ് (അദ്ധ്യാപകൻ, ഗേൾസ് ഹൈസ്കൂൾ, ആറ്റിങ്ങൽ), രശ്മി ആർ നാഥ്. മരുമക്കൾ: അഭിലാഷ് (മർച്ചന്റ് നേവി), ദീപ്തി.ജി.