riyas-sivankutty

തിരുവനന്തപുരം: കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദസഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം ആഘോഷിക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ ആറു മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡ് മനുഷ്യരെ വേർപെടുത്തി, എന്നാൽ, ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷപരിപാടികൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

മ്യൂസിയത്തിനു സമീപമുള്ള വകുപ്പാസ്ഥാനത്താണ് ഫെസ്റ്റിവൽ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വാരാഘോഷത്തിൽ 30 കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടികളുടെ നടത്തിപ്പിനായി എം.എൽ.എ മാർ ചെയർമാന്മാരായും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൺവീനർമാരായും കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഐ.ബി. സതീഷ് എം.എൽ.എ, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു. ഗതാഗതമന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ ഫെസ്റ്റിവൽ ഓഫീസ് സന്ദർശിച്ചു.


ഊ​ഞ്ഞാ​ലാ​ട്ടി​ ​വൈ​റ​ലാ​യി​ ​ശി​വ​ൻ​കു​ട്ടി​യും​ ​റി​യാ​സും
തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ണം​ ​വാ​രാ​ഘോ​ഷ​ത്തി​ന്റെ​ ​സ്വാ​ഗ​ത​സം​ഘം​ ​ഓ​ഫീ​സ് ​ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​ ​ന​ട​ന്ന​ ​മ​ന്ത്രി​മാ​രു​ടെ​ ​ഊ​ഞ്ഞാ​ലാ​ട്ടം​ ​വൈ​റ​ലാ​യി.​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യും​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സു​മാ​ണ് ​പ​ര​സ്പ​രം​ ​ഊ​ഞ്ഞാ​ലാ​ട്ടി​യ​ത്.​ ​ഓ​ഫീ​സ് ​ഉ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞ് ​ര​ണ്ടു​പേ​രും​ ​എ​ത്തി​യ​ത് ​ഇ​തി​നോ​ടു​ചേ​ർ​ന്ന് ​പു​തു​താ​യി​ ​കെ​ട്ടി​യ​ ​ഊ​ഞ്ഞാ​ലി​നു​ ​മു​ന്നി​ൽ.​ ​
ആ​ദ്യം​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യാ​ണ് ​ഊ​ഞ്ഞാ​ലി​ൽ​ ​ഇ​രു​ന്ന​ത്.​ ​ഊ​ഞ്ഞാ​ലാ​ട്ടി​ക്കൊ​ടു​ത്ത​ ​മ​ന്ത്രി​ ​റി​യാ​സി​നെ​ ​പി​ന്നാ​ലെ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യും​ ​ഊ​ഞ്ഞാ​ലാ​ട്ടി.​ ​ഇ​രു​മ​ന്ത്രി​മാ​രും​ ​അ​വ​ര​വ​രു​ടെ​ ​ഫേ​സ്ബു​ക്ക് ​പേ​ജു​ക​ളി​ൽ​ ​ഊ​ഞ്ഞാ​ലാ​ട്ട​ത്തി​ന്റെ​ ​വീ​ഡി​യോ​ ​പ​ങ്കു​വ​ച്ചു.​ ​'​യു​വ​ശ​ക്തി​യു​ടെ​ ​ക​ര​ങ്ങ​ളി​ൽ..​'​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടി​ലാ​ണ് ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി​ 9​ ​സെ​ക്ക​ൻ​ഡു​ള്ള​ ​വീ​ഡി​യോ​ ​പ​ങ്കു​വ​ച്ച​ത്.​ ​'​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യു​ടെ​ ​ക​ര​ങ്ങ​ൾ​ ​ശു​ദ്ധ​വും​ ​ശ​ക്ത​വു​മാ​ണ്'​ ​എ​ന്ന​ ​ക്യാ​പ്ഷ​ൻ​ ​സ​ഹി​തം​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സും​ ​ത​ന്റെ​ ​പേ​ജി​ൽ​ 14​ ​സെ​ക്ക​ൻ​ഡു​ള്ള​ ​വീ​ഡി​യോ​ ​ഷെ​യ​ർ​ ​ചെ​യ്തു.​ ​മി​നി​ട്ടു​ക​ൾ​ക്ക​കം​ ​ര​ണ്ടും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​ഒ​റ്റ​പ്പെ​ടു​ത്തി​യ​ ​ജ​ന​ങ്ങ​ളെ​ ​ഓ​ണം​ ​വീ​ണ്ടും​ ​ഒ​ന്നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ​റ​ഞ്ഞു.​