തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ കോവളം കമ്മിറ്റി രൂപീകരണ യോഗം ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ്, സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയ് ഷാനൂർ, ജില്ലാ പ്രസിഡന്റ് ദിലീപ്, വഴിയോര വ്യാപാരവ്യവസായ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സോജൻ തുടങ്ങിയവർ പങ്കെടുത്തു. കോവളം നിയോജകമണ്ഡലം പ്രസിഡന്റായി വിശ്വനാഥനെയും ജനറൽ സെക്രട്ടറിയായി എൻ.രവീന്ദ്രനെയും ട്രഷററായി സി.വിൽസനെയും തിരഞ്ഞെടുത്തു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് കോവളം നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.