വർക്കല: കർഷക ദിനത്തോടനുബന്ധിച്ച് ഇലകമൺ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.അയിരൂർ ചന്തമുക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കൃഷി ഓഫിസർ വി.ബാലകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ലെനിൻ രാജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്,ബ്ലോക്ക് അംഗം കെ.ജി.ബെന്നി,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ആർ.ലില്ലി,പഞ്ചായത്ത് സെക്രട്ടറി എസ്.അജില,കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.പ്രേമവല്ലി എന്നിവർ പങ്കെടുത്തു.ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.ചെറുന്നിയൂർ പഞ്ചായത്തിൽ പ്രസിഡന്റ് എസ്.ശശികലയുടെ നേതൃത്വത്തിൽ നടന്ന കർഷകദിനാചരണം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ,വൈസ് പ്രസിഡന്റ് എം.തൻസിൽ,ബ്ലോക്ക് അംഗങ്ങളായ സുനിത എസ്.ബാബു,രജനി അനിൽ,വി.എസ്.ഷാലിബ്,കൃഷി അസി.ഡയറക്ടർ എം.പ്രേമവല്ലി,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.കുമാരി,വി. ലീന തുടങ്ങിയവർ പങ്കെടുത്തു.

വർക്കല ഗവൺമെന്റ് എം.വി.എൽ.പി സ്കൂളിൽ നടന്ന കർഷകദിനാചരണം നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.അജയകുമാർ ഉദ്ഘാടനം ചെയ്തു.

എസ്.എം.സി അദ്ധ്യക്ഷ എസ്.സൂര്യ,സി.രമ്യ,രമ്യ ഷിനു,എൻ.ജെ.ജോസ്,സി.ബൈജു തുടങ്ങിയവർ പങ്കെടുത്തു. ചെറുന്നിയൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി കർഷകശ്രീ അവാർഡ് ജേതാവ് എസ്.സുധർമിണിയെ ആദരിച്ചു.പ്രധാനാദ്ധ്യാപിക മിനി ജി.നായർ,പി.ടി.എ പ്രസിഡന്റ് രജനി അനിൽ,ഇക്കോ ക്ലാസ് കൺവീനർ ആർ.രേഖ എന്നിവർ പങ്കെടുത്തു.കർഷകദിനത്തിന്റെ ഭാഗമായി വർക്കല പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മുട്ടപ്പലം ഗവൺമെന്റ് ഐ.ടി.ഐ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ്,ഐ.ടി.ഐ പ്രിൻസിപ്പൽ പി.എ.റോഷിമോൾ,അദ്ധ്യാപകരായ എസ്.പ്രശാന്തി,എ.ബെസൻ,വി.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.