
മനാമ : ബഹ്റൈൻ കേരളീയ സമാജത്തിന്റെ ( ബി.കെ.എസ് ) ശ്രാവണം 2022 - ഓണം നവരാത്രി ആഘോഷങ്ങളുടെ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ജനറൽ സെക്രട്ടറി ആശംസകൾ അറിയിച്ചു.
ഓണാഘോഷ ചെയർമാൻ എം.പി. രഘു, ജനറൽ കൺവീനർ ശങ്കർ പല്ലൂർ, സമാജം ഭരണ സമിതി അംഗങ്ങളായ വറുഗീസ് ജോർജ്ജ്, ദിലീഷ് കുമാർ, ആഷ്‌ലി കുര്യൻ, ഫിറോസ് തിരുവത്ര, ശ്രീജിത്ത് ഫറോക്ക്, പോൾസൺ ലോനപ്പൻ, മഹേഷ് ജി. പിള്ള, മുതിർന്ന അംഗങ്ങളായ അനിൽ മുതുകുളം, സുബൈർ കണ്ണൂർ, വീരമണി കൃഷ്ണൻ, ജയ രവി കുമാർ തുടങ്ങിയവർ പങ്കെടുത്തു.