ആറ്റിങ്ങൽ:അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല വാർഷിക സംസ്കാരിക സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ടി.എൽ.പ്രഭൻ അദ്ധ്യക്ഷത വഹിച്ചു.പു.ക.സ ജില്ലാ കൗൺസിലർ ബി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യപകരെയും സംസ്ഥാന ലൈബ്രറി കൗൺസിൽ അഗം എം. മുരളി അവനവഞ്ചേരി ബാവാ ആശുപത്രി എം.ഡിയും ഗ്രന്ഥകാരനുമായ ഡോ.ആർ.ബാബുവിനെയും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊച്ചുകൃഷ്ണകുറുപ്പ് കർഷക തൊഴിലാളികളെയും ആദരിച്ചു. സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി വൃന്ദ.പി.വി,​ ബി.ഡ‌ി.എസിൽ ഉന്നത വിജയംനേടിയ ഡോ.പൗർണമി.എസ്.ഉദയ്,​ മൃഗസംരക്ഷണ വകുപ്പ് ഫോട്ടോ ഗ്രാഫിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാസ്റ്റർ അഭിനവ്.ബി.എച്ച്,​ ഏഷ്യ ബുക്ക് ഒഫ് റിക്കോർഡ് അവാർഡ് ജേതാവ് കുമാരി ആര്യ.പി.നായർ എന്നിവരെയും എസ്.എസ്.എൽ.സി,​പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.ഡോ.എസ്.ഭാസിരാജ്,​എസ്.വേണുഗോപാൽ,​ആർ.എസ്.അനൂപ് എന്നിവർ സംസാരിച്ചു.