തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ കോളേജ് വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് 20നും 21നും ഐ.എ.എസ് മെഗാ സെമിനാർ നടത്തും.ഇന്ത്യയിലെ പ്രഗല്ഭരായ ഐ.എ.എസ് ഫാക്കൽറ്റിമാരായ ജോജോ മാത്യുവും മനീഷ് ഗൗതവുമാണ് സെമിനാർ നയിക്കുന്നത്.രാവിലെ 11ന് ആരംഭിക്കുന്ന രണ്ട് ദിവസത്തെ സെമിനാറിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാം.യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയിൽ ആദ്യത്തെ ഉദ്യമത്തിൽ എങ്ങനെ ഐ.എ.എസ് നേടാം എന്നതാണ് സെമിനാറിന്റെ വിഷയം.താത്പര്യമുള്ളവർ തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് 9895074946