sunny

കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സാറ്റർഡേ നൈറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.നിവിൻ പോളി, അജു വർഗീസ്, സിജു വിത്സൺ, സാനിയ അയ്യപ്പൻ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി എന്നിവർ ഒരു കാറിന് മുകളിൽ ഇരിക്കുന്നതാണ് പോസ്റ്റർ. നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പക്ക കോമഡി എന്റർടെയ്നറായാണ് ഒരുങ്ങുന്നത്.കിറുക്കനും കൂട്ടുകാരും എന്നാണ് ടാഗ് ലൈൻ. സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റു താരങ്ങൾ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. അനുരാഗ കരിക്കിൻവെള്ളത്തിനുശേഷം നവീൻ ഭാസ്കർ രചന നിർവഹിക്കുന്ന ചിത്രത്തിന് അസ്‌ലം കെ പുരയിൽ ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ് . പി.ആർ.ഒ ശബരി.