
വർക്കല:ചെമ്മരുതി പഞ്ചായത്തിൽ നിന്ന് മൂന്നുതവണ കർഷകശ്രീ അവാർഡ് നേടിയ പ്രസന്ന സദാനന്ദനെ എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ഉപഹാരം നൽകി ആദരിച്ചു. എസ്.എൻ.ഡി. പി.ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ് അദ്ധ്യക്ഷത വഹിച്ചു.പാളയംകുന്ന് കോവൂർ ശാഖ അംഗമായ കോവൂർ പ്രസന്ന വിഹാറിൽ പ്രസന്ന സദാനന്ദൻ 4 ഏക്കർ പുരയിടത്തിൽ ജൈവവളമുപയോഗിച്ച് വിവിധ ഇനത്തിൽപ്പെട്ട വാഴ, ചേന,ചേമ്പ്,കിഴങ്ങ്,മഞ്ഞൾ,പടവലം,കുക്കുംബർ,ഇഞ്ചി,മഷറൂം,മുളക് തുടങ്ങിയവ എട്ട് വർഷമായി കൃഷി ചെയ്തുവരുന്നു.കല്ലുവാതുക്കൽ പഞ്ചായത്തിന്റെ കർഷകശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്. ഡയറക്ടർ ബോർഡ് അംഗം വി. ശശിധരൻ,വി.ജോയി സാംബശിവൻ,അനിൽ വൈപ്പർ എന്നിവർ പങ്കെടുത്തു.