തിരുവനന്തപുരം:കേരള സർവകലാശാല ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷം സംസ‌്‌കൃത സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസിലർ കെ.എസ്.രവികുമാർ ഉദ്‌ഘാടനം ചെയ്തു.സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എസ്.നസീബ്,ഹിന്ദി വകുപ്പ് മേധാവി ഡോ.എസ്.ആർ. ജയശ്രീ,ഡോ.പി.ജെ ഹെർമൻ,ഡോ.സി.എസ്.സുജിത് എന്നിവർ സംസാരിച്ചു.ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്രേം ചന്ദിന്റെ 'കഫൻ,ടാക്കൂർ കാ കുവാ 'എന്നീ കഥകളുടെ ദൃശ്യാവിഷ്കാരവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.