y1

ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പ്രമാണിച്ച് ഹരിത കർമ്മസേന അംഗങ്ങൾക്ക് പുതിയ യൂണിഫോമും,തൊപ്പിയും, പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനുള്ള പ്രത്യേകം തയ്യാറാക്കിയ സഞ്ചിയും വിതരണം ചെയ്തു.ഹരിത സഹായ സ്ഥാപനമായ ആമാസിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ 'ആവാസ് പ്ലസ്' പദവി നേടുന്നതിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം സംബന്ധിച്ച പരിശീലനവും ശില്പശാലയും ഇതോടൊപ്പം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,വൈസ് പ്രസിഡന്റ് എസ്.ബിന്ദു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാലരാജ്, ക്ഷേമകാര്യ കമ്മിറ്റി സ്റ്റാൻഡിംഗ് ചെയർപേഴ്സൺ മഞ്ജുഷ ജയൻ,കാക്കണം മധു, ശ്രീരാഗ്,സുജിത്ത്,ജയചന്ദ്രൻ,ധന്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്, അസിസ്റ്റന്റ് സെക്രട്ടറി റെജിത്ത്.ആർ, വി.ഇ.ഒ ലക്ഷ്മി,ഹരിത സഹായ സ്ഥാപനമായ അമാസിന്റെ പ്രതിനിധി അഭിനവ് എന്നിവർ പങ്കെടുത്തു.