തിരുവനന്തപുരം :സത്യസായി ബാബയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള തോന്നയ്ക്കൽ സായിഗ്രാമത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതല സായി കലോത്സവം സംഘടിപ്പിക്കും.സെപ്തംബർ 17 മുതൽ 25 വരെ നടക്കുന്ന കലോത്സവത്തിൽ എൽ.പി, യു.പി, എച്ച്.എ സ്,എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. എൽ.പി വിഭാഗത്തിൽ ചിത്ര രചന, കവിതാപാരായണം,യു.പി വിഭാഗത്തിൽ ചിത്രരചന,കവിതാപാരായണം,നാടോടി നൃത്തം, എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗത്തിൽ ലളിതഗാനം,പുരാണ പ്രശ്‌നോത്തരി, പ്രശ്‌നോത്തരി, ഓട്ടൻ തുള്ളൽ, നാടോടി നൃത്തം,തിരുവാതിര, ദേശഭക്തിഗാനം,കോൽക്കളി,ഗീതാശ്ലോക മത്സരം,കേരള നടനം, കുച്ചിപ്പുടി, മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിവയാണ് മത്സര ഇനങ്ങൾ.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 10.ഫോൺ.8921399107, 0471299263, www.saigramglobal.org