ബാലരാമപുരം: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി വെള്ളായണിയിൽ നടക്കുന്ന മഹാത്മാ അയ്യങ്കാളി ജലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൊതുജനപങ്കാളിത്തത്തോടെ കായൽക്കരയിലും വെള്ളായണി ക്ഷേത്ര മൈതാനിയിലും വിവിധ ആഘോഷങ്ങളായാണ് ജലമേള സംഘടിപ്പിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി കളക്ടർ ജ്യോതി, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്, അയ്യങ്കാളി ട്രസ്റ്റ് ചെയർമാൻ മോശ, സെക്രട്ടറി ബി.ശശിധരൻ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് കമ്മിറ്റി കൺവീനർ അഡ്വ.പുഞ്ചക്കരി രവീന്ദ്രൻ നായർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എം. ബഷീർ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സി.എസ്. രാധാകൃഷ്ണൻ, നേമം സർക്കിൾ ഇൻസ്പെക്ടർ ഒഫ് പൊലീസ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ബി.ശശിധരൻ സ്വാഗതവും എം.വിനു കുമാർ നന്ദിയും പറഞ്ഞു.
സംഘാടകസമിതി അംഗങ്ങളായി എം.വിൻസെന്റ് എം.എൽ.എ (ചെയർമാൻ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ (ജന.കൺവീനർ), ജില്ലാ കളക്ടർ ജെറോമിക് ജോർജ് (കൺവീനർ), അഡ്വ.പുഞ്ചക്കരി രവീന്ദ്രൻ നായർ, അഡ്വ. ജി.സുബോധൻ (വർക്കിംഗ് ചെയർമാന്മാർ), ആർ.മോശ (പ്രസിഡന്റ്), അഡ്വ.സുരേഷ് (ജന. സെക്രട്ടറി), ബി.ശശിധരൻ (സെക്രട്ടറി), കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, അഡ്വ.മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണൻ, ജി.ആർ.അനിൽ (മുഖ്യരക്ഷാധികാരികൾ), ശ്യം വെണ്ണിയൂർ (മീഡിയ കോഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.