തിരുവനന്തപുരം: വേദിക ഫാഷൻ സ്റ്റുഡിയോ ഒരുക്കുന്ന 'ജുവൽസ് ഒഫ് ദ ക്രൗൺ" ആഭരണ പ്രദർശനവും വിൽപനയും വെള്ളയമ്പലം എസ്.എഫ്.എസ് ഐക്കണിൽ തുടങ്ങി.അപൂർവവും അമൂല്യവുമായ ആഭരണങ്ങളുടെയും രത്നങ്ങളുടെയും വ്യത്യസ്തമായ ശേഖരമാണ് പ്രദർശനത്തിലുള്ളത്. ഏറ്റവും പുതിയ ട്രെൻഡുകളിലുള്ള ആഭരണങ്ങൾക്കൊപ്പം ബ്രൈഡൽ കളക്ഷനുകളും സർട്ടിഫൈഡ് ജെം സ്റ്റോണുകളിലുള്ള നവരത്നം,​അൺകട്ട് ഡയമണ്ട് തുടങ്ങീ നിരവധി പ്രെഷ്യസ് സ്റ്റോണുകളിൽ തീർത്ത ആഭരണങ്ങളും പ്രദർശത്തിനുണ്ട്. 22 വരെ രാവിലെ 10 മുതൽ രാത്രി 7 വരെയാണ് പ്രദർശനം.