tantri
TANTRI

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ഈ വർഷത്തെ ജയന്തി പുരസ്കാരം ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 23 ന് രാവിലെ 10.30 ന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നൽകും.

മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ ചെയർമാനും പ്രൊഫസർ സി. ജി. രാജഗോപാൽ, ഡോ. എം.ജി. ശശിഭൂഷൺ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

വേദ, താന്ത്രിക പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് കാഴ്ചപ്പാടുകളെ നവീകരിച്ച വ്യക്തിയാണ് കണ്ഠരര് രാജീവര് എന്ന് ജൂറി വിലയിരുത്തിയതായി ഭാരവാഹികളായ ഡോ. ശ്രീവത്സൻ നമ്പൂതിരി, മണക്കാട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.