തിരുവനന്തപുരം: ഒാൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു.തുടർച്ചയായി സംഘടനാവിരുദ്ധ പ്രവർത്തനം നടത്തുന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെ തുടർന്നാണ് നടപടി.പി.മോഹൻകുമാർ പ്രസിഡന്റും എ.മനാഫ് വർക്കിംഗ് പ്രസിഡന്റും ജി.സോമശേഖരൻ നായർ സെക്രട്ടറിയും എ.താജുദ്ദീൻ ട്രഷററുമായ ജില്ലാകമ്മിറ്റിയെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി പിരിച്ചുവിട്ടത്.പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ജനറൽ സെക്രട്ടറിയ്‌ക്കായിരിക്കും ജില്ലയുടെ ചുമതല.