p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്താനുള്ള നീക്കത്തെ, മന്ത്രിമാരുമായുള്ള ചർച്ചയിൽ തൊഴിലാളി സംഘടനകൾ ഒന്നടങ്കം എതിർത്തതോടെ നിയമോപദേശം തേടാൻ തീരുമാനം. 1962ലെ കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരം മാനേജ്‌മെന്റ് തയ്യാറാക്കിയ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ടാണ് നിയമ സെക്രട്ടറിയോട് ഉപദേശം തേടുക. അത് ലഭിച്ചശേഷം 22ന് വീണ്ടും ചർച്ച നടത്തും. മന്ത്രിമാരായ ആന്റണിരാജു, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി ചർച്ച നടന്നത്.

വർക്കേഴ്സ് ആക്ട് പ്രകാരം ദിവസം എട്ടുമണിക്കൂറാണ് ഡ്യൂട്ടി. ഇതിനുശേഷം ജോലി ചെയ്യുന്ന സമയത്തിന് അടിസ്ഥാന വേതനത്തിന്റെ ഒന്നര ഇരട്ടി ശമ്പളം നൽകുന്നതുൾപ്പെടെയുള്ള 12 മണിക്കൂർ ഡ്യൂട്ടി ക്രമീകരണമാണ് മാനേജ്മെന്റ് തയ്യാറാക്കിയത്. ആഴ്ചയിൽ ആറുദിവസവും ജീവനക്കാർ ജോലിക്ക് എത്തേണ്ടിയും വരും.

എന്നാൽ, ഡ്യൂട്ടിക്ക് ഹാജരാകുന്ന സമയം മുതൽ അവസാനിക്കുന്നതുവരെയുള്ള എട്ടുമണിക്കൂർ ഒരു ഡ്യൂട്ടിയായി പരിഗണിക്കണമെന്നും വിശ്രമ സമയം കഴിഞ്ഞ് ഏഴുമണിക്കൂർ ജോലി ചെയ്യാമെന്നുമാണ് തൊഴിലാളി സംഘടനകൾ ചർച്ചയിൽ അറിയിച്ചത്. തുടർന്നാണ് നിയമോപദേശം തേടാൻ തീരുമാനിച്ചത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ മാനേജ്‌മെന്റ് ശ്രമം തുടങ്ങിയത്.

എ​ല്ലാ​ ​മാ​സ​വും​ ​സ​മ​രം
ശ​രി​യ​ല്ല​ ​:​ആ​ന്റ​ണി​ ​രാ​ജു

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​തൊ​ഴി​ൽ,​ഗ​താ​ഗ​ത​ ​മ​ന്ത്രി​മാ​രും​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​നു​ക​ളു​മാ​യി​ ​ര​ണ്ടാം​ ​ദി​വ​സ​ത്തെ​ ​ച​ർ​ച്ച​യും​ ​ധാ​ര​ണ​യാ​കാ​തെ​ ​പി​രി​ഞ്ഞു.​ 22​ന് ​വീ​ണ്ടും​ ​യോ​ഗം​ ​ചേ​രും.​ ​എ​ല്ലാ​ ​മാ​സ​വും​ ​സ​മ​രം​ ​ചെ​യ്യു​ന്ന​തും​ ​കേ​സു​മാ​യി​ ​പോ​കു​ന്ന​തും​ ​ശ​രി​യ​ല്ലെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​ച​ർ​ച്ച​യി​ൽ​ ​പ​റ​ഞ്ഞു.​ 12​ ​മ​ണി​ക്കൂ​ർ​ ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​യെ​ച്ചൊ​ല്ലി​യാ​ണ് ​ത​ർ​ക്കം.​ ​ഇ​തി​ൽ​ ​നി​യ​മ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ഉ​പ​ദേ​ശം​ ​തേ​ടി​യെ​ന്ന് ​മ​ന്ത്രി​മാ​ർ​ ​അ​റി​യി​ച്ചു.​ 60​ ​വ​ർ​ഷം​ ​മു​മ്പ​ത്തെ​ ​നി​യ​മം​ ​വ​ച്ച് ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​ ​സ​മ്മ​തി​ക്കി​ല്ലെ​ന്ന് ​യൂ​ണി​യ​നു​ക​ൾ​ ​അ​റി​യി​ച്ചു.​ ​എ​ട്ട് ​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞാ​ൽ​ ​ഓ​വ​ർ​ടൈം​ ​വേ​ത​നം​ ​ന​ൽ​ക​ണ​മെ​ന്ന​ ​നി​ർ​ദേ​ശ​ത്തി​ലും​ ​തീ​രു​മാ​ന​മാ​യി​ല്ല.​അ​ഞ്ചാം​ ​തീ​യ​തി​ക്ക​കം​ ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​മു​ഖ്യ​ന്ത്രി​യു​മാ​യി​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും.​ 331​ ​പേ​ർ​ക്കു​ള്ള​ ​സ്ഥ​ലം​ ​മാ​റ്റ​ ​സം​ര​ക്ഷ​ണം​ 30​ ​പേ​ർ​ക്ക് ​മാ​ത്ര​മാ​ക്ക​ണ​മെ​ന്ന് ​മാ​നേ​ജ്മെ​ന്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.100​ ​പേ​ർ​ക്കെ​ങ്കി​ലും​ ​സം​ര​ക്ഷ​ണം​ ​ന​ൽ​ക​ണ​മെ​ന്ന് ​യൂ​ണി​യ​നു​ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​യൂ​ണി​യ​നു​ക​ളെ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഉ​പ​ദേ​ശ​ക​ ​ബോ​ർ​ഡ് ​രൂ​പീ​ക​രി​ക്കാ​നും​ ​തീ​രു​മാ​ന​മാ​യി.