തിരുവനന്തപുരം: ഇത്രയധികം നീതികേട് നേരിട്ടിട്ടും സമാധാനപൂർവമായ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.കടുത്ത വരുത്തിയും പട്ടിണിയും നേരിടുന്ന മത്സ്യത്തൊഴിലാളി സമൂഹം അവർ ജനിച്ച നാട്ടിൽ അഭയാർത്ഥികൾ ആകുന്ന സ്ഥിതിയാണ്. ഇന്ന് സഭാ നേതൃത്വം നൽകുന്ന നീതിപൂർണവും ശക്തവുമായ പിന്തുണ കൊണ്ടാണ് അവർ പിടിച്ചു നിൽക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.