kova

കോവളം: ശിവദം മീഡിയാസ്, കോവളം ജനമൈത്രി പൊലീസ് എന്നിവരുടെ ആഭിമുഖ്യത്തിൽ കോവളം ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും കവിയരങ്ങും കവിയും ഗാനരചയിതാവുമായ ശിവാസ് വാഴമുട്ടം ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം.സി ചെയർമാൻ കോവളം പി.സുകേശൻ അദ്ധ്യക്ഷനായിരുന്നു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എ.എസ്.ഐമാരായ ടി.ബിജു, ടി.രാജേഷ്, സ്കൂൾ എച്ച്.എം ടി.ശിവകുമാർ. അദ്ധ്യാപകരായ ജോയി ജോസ്,വിജിത്ത്കുമാർ,സുജിത, മിനി, മുട്ടയ്ക്കാട് എ.സതികുമാർ, എസ്.സതികുമാർ തുടങ്ങിയവർ പങ്കെടുത്തു.