bdjs

തിരുവനന്തപുരം:ബി.ഡി.ജെ.എസ് ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആലുവിള അജിത്ത്,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പ്രദീപ് കുറുന്താളി,ജില്ലാസെക്രട്ടറി കെ.വി.അനിൽകുമാർ,ട്രഷറർ ജി.മനോഹരൻ,ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഉഷാ ശിശുപാലൻ,ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് രാജേഷ് വെഞ്ഞാറമൂട്,മണ്ഡലം പ്രസിഡന്റുമാരായ നെട്ടിറച്ചിറ സുരേഷ് കുമാർ,ഷിജോ ചിറയിൻകീഴ്,അനീഷ് കിളിമാനൂർ,ബ്രിജേഷ് കുമാർ പാറശാല എന്നിവർ സംസാരിച്ചു.മണ്ഡലം സമ്മേളനങ്ങൾ നടത്താനും എൻ.ഡി.എ യോഗങ്ങൾചേരാനും യോഗത്തിൽ തീരുമാനിച്ചു.