തിരുവനന്തപുരം : റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുമ്പോൾ എസ്.എൻ.ഡി.പി യോഗം ശ്രീകാര്യം ശാഖയുടെ ഗുരുദേവക്ഷേത്രം പുനഃസ്ഥാപിക്കുന്നതിന് പകരം സ്ഥലം സർക്കാർ അനുവദിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കഴക്കൂട്ടത്ത് നടന്ന യൂണിയൻ കമ്മിറ്റി അംഗങ്ങളുടെ യോഗം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വാർഷിക കണക്കും റിപ്പോർട്ടും യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് അവതരിപ്പിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ പോത്തൻകോട് ഗോപൻ, പ്രവീൺ വിസ്മയ, തുളസീധരൻ പങ്ങപ്പാറ, ഷാജി പ്രകാശ് ഇടവിളാകം,ബാബു സുശ്രുതൻ വാലിക്കോണം, അജിത്ത് ഘോഷ് മടവൂർപ്പാറ, ശ്രീകണ്ഠൻ ചന്തവിള, യോഗം ഡയറക്ടർ ബോർഡ് അംഗം ചെമ്പഴത്തി ശശി, ബാലകൃഷ്ണൻ കഴക്കൂട്ടം എന്നിവർ സംസാരിച്ചു.