നെയ്യാറ്റിൻകര: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഇന്ന് മുതൽ 21 വരെ നടക്കും. ഇതോടനുബന്ധിച്ചുളള വിളംബര വാഹനറാലി ഇന്ന് രാവിലെ 9ന് വെളളറട ജംഗ്ഷനിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.20ന് കായിക മത്സരങ്ങൾ. 21ന് രാവിലെ മാരായമുട്ടം ഗവ.എച്ച്.എസ്.എസിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ആരോഗ്യമേള നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡോ.ശശി തരൂർ എം.പി, കെ. ആൻസലൻ എം.എൽ.എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ എന്നിവർ പങ്കെടുക്കും.